വത്തിക്കാനു 2015-ല്‍ കമ്മി ബജറ്റ്

വത്തിക്കാന്‍റെ 2015-ലെ സാമ്പത്തിക വരവു ചെലവു കണക്കുകള്‍ സാമ്പത്തിക കാര്യാലയം പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് 2015-ല്‍ 124 ലക്ഷം യൂറോ നഷ്ടമാണ് വത്തിക്കാന് ഉണ്ടായിരിക്കുന്നത്. ചെലവിന്‍റെ സിംഹഭാഗവും ശമ്പളമാണ്. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന് 2015-ല്‍ 599 ലക്ഷം യൂറോ മിച്ചമുണ്ട്. വത്തിക്കാന്‍ മ്യൂസിയങ്ങളില്‍ നിന്നുള്ള വരുമാനമാണ് സിറ്റി രാഷ്ട്രത്തിനു മുഖ്യമായും ലഭിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കൗണ്ടിംഗ് രീതികള്‍ വത്തിക്കാന്‍ സ്വീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാമ്പത്തിക നടപടികള്‍ പൂര്‍ണമായും സുതാര്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു പൂര്‍ണതയിലെത്തിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി വേണ്ടി വരുമെന്നും വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബജറ്റിംഗ് പ്രക്രിയയില്‍ ഇപ്പോള്‍ തന്നെ നിര്‍ണായകമായ പു രോഗതി കൈവരിച്ചു കഴിഞ്ഞു. മാര്‍പാപ്പയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനു ശക്തമായ പ്രതിബദ്ധതയാണ് സാമ്പത്തിക കാര്യാലയം പ്രകടമാക്കുന്നതെന്നു പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org