വത്തിക്കാനിലേയ്ക്ക് ക്രിസ്മസ് ട്രീ പോളണ്ടില്‍ നിന്ന്

വത്തിക്കാനിലേയ്ക്ക് ക്രിസ്മസ് ട്രീ പോളണ്ടില്‍ നിന്ന്

ഈ വര്‍ഷം വത്തിക്കാന്‍ സെ. പീറ്റേഴ്സ് അങ്കണത്തില്‍ ക്രിസ്മസ് ട്രീ തയ്യാറാക്കുന്നതിനുള്ള കൂറ്റന്‍ ഫിര്‍മരം എത്തിക്കുന്നത് വടക്കു കിഴക്കന്‍ പോളണ്ടിലെ എല്‍ക് അതിരൂപതയില്‍ നിന്ന്. 28 മീറ്റര്‍ ഉയരമുള്ള മരം മദ്ധ്യയൂറോപ്പിലൂടെ 2,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇറ്റലിയില്‍ എത്തിക്കുക. ഡിസംബര്‍ 7-നു ക്രിസ്മസ് മരവും പുല്‍ക്കൂടും സെ. പീറ്റേഴ്സ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യും. ഇറ്റലിയിലെ വിവിധ കാന്‍സര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ നിര്‍മ്മിച്ച നക്ഷത്രങ്ങളും മറ്റ് വസ്തുക്കളും കൊണ്ടാണ് ട്രീ അലങ്കരിക്കുക. രോഗികളായ കുട്ടികളുടെ ചികിത്സാര്‍ത്ഥമുള്ള ഒരു ശില്പശാലയിലാണ് ഇവ നിര്‍മ്മിച്ചത്. മധ്യഇറ്റലിയില്‍ ഭൂകമ്പദുരിതം അനുഭവിച്ച കുട്ടികളും ഈ ശില്പശാലയില്‍ പങ്കാളികളായിരുന്നു. പുല്‍ക്കൂട് സംഭാവന ചെയ്തിരിക്കുന്നത് ദക്ഷിണ ഇറ്റലിയിലെ ഒരു പുരാതന ആശ്രമത്തില്‍ നിന്നാണ്. ജനുവരി ഏഴിന് ഈശോയുടെ ജ്ഞാനസ്നാനതിരുനാള്‍ ദിനം വരെ ക്രിബ്ബും ട്രീയും വത്തിക്കാന്‍ അങ്കണത്തില്‍ ഉണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org