വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറിമാരായി രണ്ട് അല്മായ വനിതകളെ നിയമിച്ചു

വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറിമാരായി രണ്ട് അല്മായ വനിതകളെ നിയമിച്ചു

വത്തിക്കാന്‍ അല്മായ-കുടുംബ-ജീവന്‍ കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറിമാരായി രണ്ട് അല്മായ വനിതകളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ജീവന്‍ വിഭാഗത്തില്‍ ഡോ. ഗബ്രിയേല ഗാംബിനോയും അല്മായ വിഭാഗത്തില്‍ ഡോ.ലിന്‍ഡ ഘിസോനിയുമാണ് നിയമിതരായത്. ജൈവധാര്‍മ്മികത, കാനന്‍ നിയമം എന്നീ രംഗങ്ങളില്‍ വിദഗ്ദ്ധരാണ് ഇവര്‍. അല്മായ കാര്യാലയം, കുടുംബകാര്യാലയം, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി എന്നിവയെ സംയോജി പ്പിച്ചുകൊണ്ട് 2016 സെപ്തംബര്‍ 1-നു മാര്‍പാപ്പ പുനഃസംഘടിപ്പിച്ച ഈ കാര്യാലയം ഏറ്റവും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വത്തിക്കാന്‍ കാര്യാലയ ങ്ങളിലൊന്നാണ്. കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കെവിന്‍ ഫാ റെലും സെക്രട്ടറി ഫാ. അലക്സാണ്ടര്‍ മെല്ലോയുമാണ്. അല്മായര്‍, ജീവന്‍, കുടുംബം എന്നീ ഉപവിഭാഗങ്ങള്‍ക്ക് ഓരോ അണ്ടര്‍സെക്രട്ടറിമാരെ നിയമിക്കുമെന്ന് പുനഃസംഘടനാവേളയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. അവയില്‍ രണ്ടു പദവി കളിലേയ്ക്കാണ് മാര്‍പാപ്പ ഇപ്പോള്‍ വനിതകളെ നിയോഗിച്ചിട്ടുള്ളത്. ഒരു അണ്ടര്‍ സെക്രട്ടറി കൂടി ഈ കാര്യാലയത്തില്‍ വരേണ്ടതുണ്ട്.

ഇറ്റലിക്കാരിയായ ഡോ. ഗബ്രിയേല ഗാംബിനോ (49) വിവാഹത്തിനും കുടുംബവിജ്ഞാനത്തിനും വേണ്ടിയുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ്. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയില്‍ 2013 മുതല്‍ അംഗമായിരുന്നു. വിവാഹിതയും 5 മക്കളുടെ അമ്മയുമാണ്. ഇറ്റാലിയനു പുറമെ അഞ്ചു ഭാഷകള്‍ സംസാരിക്കും. ഡോ. ലിന്‍ഡ് ഘിസോനിയും (52) ഇറ്റലിക്കാരിയാണ്. ജര്‍മ്മനിയില്‍ തിയോളജിയിലും ഫിലോസഫിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. പിന്നീട് പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോ ക്ടറേറ്റ് നേടി. ഇപ്പോള്‍ അവിടെ കാനന്‍ നിയമ പ്രൊഫസറും റോം രൂപതയുടെ കോടതിയില്‍ ജഡ്ജിയുമാണ്. വത്തിക്കാന്‍ കോടതിയായ റോമന്‍ റോട്ടായില്‍ ജുഡീഷ്യല്‍ കൗണ്‍സിലറായി 2002 മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org