Latest News
|^| Home -> International -> വത്തിക്കാന്‍ ഖജനാവിനു പുതിയ ചുമതലക്കാരന്‍

വത്തിക്കാന്‍ ഖജനാവിനു പുതിയ ചുമതലക്കാരന്‍

Sathyadeepam

വത്തിക്കാന്‍റെ നിക്ഷേപങ്ങളും ആസ്തിവകകളും നോക്കി നടത്തുന്ന സമിതിയുടെ മേധാവിയായി ഇറ്റലിക്കാരനായ ബിഷപ് നണ്‍സ്യോ ഗാലന്‍റീനോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഈ ചുമതല നിര്‍വഹിച്ചു വരികയായിരുന്ന കാര്‍ഡിനല്‍ ഡൊമെന്‍സ്യോ കാല്‍കാഞ്ഞോ വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. വത്തിക്കാന്‍ ബാങ്ക് പുനഃസംഘടിപ്പിക്കുന്നതിനുള്ള കമ്മീഷനില്‍ അംഗമായിരുന്നു കാര്‍ഡിനല്‍ കാല്‍കാഞ്ഞോ. പക്ഷേ അഞ്ചു വര്‍ഷത്തേയ്ക്കു നിയമിതനായ അദ്ദേഹത്തെ ആ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കമ്മീഷനില്‍ നിന്നു മാര്‍പാപ്പ നീക്കം ചെയ്തിരുന്നു. കൃത്യം 75 വയസ്സു തികഞ്ഞയുടനെയുള്ള അദ്ദേഹത്തിന്‍റെ വിരമിക്കലിനെയും അതിന്‍റെ തുടര്‍ച്ചയായി മാധ്യമങ്ങള്‍ കാണുന്നുണ്ട്. പുതുതായി നിയമിതനായിരിക്കുന്ന ബിഷപ് ഗാലന്‍റീനോ ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു വരികയാണ്. കുടിയേറ്റം, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ തുറന്ന വിമര്‍ശനങ്ങളുടെ പേരില്‍ ഇറ്റലിയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ്.

Leave a Comment

*
*