വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സെര്‍ബിയ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ സെര്‍ബിയ സന്ദര്‍ശിച്ചു. സെര്‍ബിയയിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ഉടന്‍ സന്ദര്‍ശനം നടത്താനുള്ള സാദ്ധ്യത കാര്‍ഡിനല്‍ നിരാകരിച്ചു. അനുയോജ്യമായ സാഹചര്യം ഉരുത്തിരിഞ്ഞു വന്നാല്‍ മാത്രമേ ഈ ബാള്‍ക്കന്‍ രാജ്യത്തേയ്ക്കു പേപ്പല്‍ സന്ദര്‍ശനം ഉണ്ടാകുകയുള്ളൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ഇരിനേജുമായി കാര്‍ഡിനല്‍ കൂടിക്കാഴ്ച നടത്തി. സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സിനഡിന്‍റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ഇവിടേയ്ക്ക് മാര്‍പാപ്പയ്ക്കു വരാന്‍ കഴിയുകയുള്ളൂ. സെര്‍ബിയന്‍ ജനസംഖ്യയില്‍ 85 ശതമാനവും ഓര്‍ത്തഡോക്സുകാരാണ്. 5 ശതമാനം കത്തോലിക്കരും 3 ശതമാനം മുസ്ലീങ്ങളുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org