കൂട്ട നശീകരണായുധങ്ങള്‍ ഇല്ലാതാക്കണം: വത്തിക്കാന്‍

കൂട്ട നശീകരണായുധങ്ങള്‍ ഇല്ലാതാക്കണം: വത്തിക്കാന്‍

കൂട്ടനശീകരണായുധങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കണമെന്നു വത്തിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. കൂട്ട നശീകരണായുധങ്ങള്‍ ഇല്ലാതാക്കുന്നതു സംബന്ധിച്ചു നൂറോളം ലോകരാഷ്ട്രങ്ങള്‍ ഒപ്പു വച്ചിട്ടുള്ള കരാറില്‍ നിന്ന് ഇന്ത്യ, ചൈന, അമേരിക്ക, ഇസ്രായേല്‍, പാക്കിസ്ഥാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോഴും വിട്ടു നില്‍ക്കുകയാണ്. കരാറിനു പുറത്തു നില്‍ക്കുന്ന ഈ രാജ്യങ്ങള്‍ കൂടി കരാറിന്‍റെ ഭാഗമായി മാറണമെന്നു യു എന്നില്‍ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഇവാന്‍ ജുര്‍കോവിക് ആവശ്യപ്പെട്ടു. കൂടുതല്‍ മാനവീകവും സുരക്ഷിതവും സഹകരണാത്മകവുമായ ലോകം സൃഷ്ടിക്കുകയാണു നമ്മുടെ ലക്ഷ്യമെന്ന് വത്തിക്കാന്‍ പ്രതിനിധി ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org