വത്തിക്കാനില്‍ പുതിയ യു എസ് അംബാസിഡര്‍ ചുമതലയേറ്റു

വത്തിക്കാനില്‍ പുതിയ യു എസ് അംബാസിഡര്‍ ചുമതലയേറ്റു

അമേരിക്കയുടെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിക്കപ്പെട്ട കലിസ്റ്റ് ഗിന്‍ ഗ്രിച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നിയമനപത്രങ്ങള്‍ കൈമാറി ചുമതലയേറ്റു. യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ നിയമനത്തെ അമേരിക്കന്‍ സെനറ്റ് 23 നെതിരെ 70 വോട്ടുകളോടെ അംഗീകരിക്കുകയായിരുന്നു. കെന്നത്ത് എഫ് ഹാക്കെറ്റ് ആയിരുന്നു ഇതുവരെ വത്തിക്കാനിലെ യു എസ് സ്ഥാനപതി. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ ജീവകാരുണ്യസംഘടനയായ സി ആര്‍ എസിന്‍റെ മുന്‍ മേധാവിയായ അദ്ദേഹത്തെ നിയമിച്ചത് ബരാക് ഒബാമയാണ്. കത്തോലിക്കാവിശ്വാസിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ കലിസ്റ്റ് വാഷിംഗ്ടണിലെ അമലോത്ഭവമാതാ തീര്‍ത്ഥകേന്ദ്രത്തിലെ ഗായകസംഘത്തില്‍ ദീര്‍ഘകാലമായി അംഗവുമാണ്. കലിസ്റ്റയുടെ ഭര്‍ത്താവ് അവരുമായുള്ള വിവാഹശേഷം കത്തോലിക്കാസഭയില്‍ അംഗമായ വ്യക്തിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org