വത്തിക്കാന്‍ വിദേശകാര്യമന്ത്രി ജപ്പാന്‍ സന്ദര്‍ശിച്ചു

വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ ജപ്പാനില്‍ സന്ദര്‍ശനം നടത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഹിരോഷിമാ നഗരത്തില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ വിദേശകാര്യമന്ത്രി വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പ്രതിമര്യാദയായിട്ടാണ് ജപ്പാനിലെ സന്ദര്‍ശനമെന്ന് ആര്‍ച്ചുബിഷപ് ഗല്ലഘര്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തിനു ശേഷമാണ് ജപ്പാന്‍റെ വിദേശകാര്യമന്ത്രി കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെത്തിയത്. ആണവായുധങ്ങള്‍ക്കെതിരായ പോരാട്ടമാണ് ജപ്പാനിനും വത്തിക്കാനും ഏറ്റവും താത്പര്യമുള്ള പൊതുവായ ഒരു മണ്ഡലമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org