വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ്

ഭാരതവും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യം സ്വാമി. വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ഇല്ലാതാക്കുകയും ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം അടച്ചു പൂട്ടുകയും വേണമെന്നാണ് സ്വാമിയുടെ ആവശ്യം. ഇക്കാര്യം ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് അദ്ദേഹം അറിയിച്ചത്. ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ പുറപ്പെടുവിച്ച ഇടയലേഖനമാണ് സ്വാമിയെ പ്രകോപിപ്പച്ചതെന്നാണു സൂചന. ഭാരതത്തിന്‍റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയില്‍ രാജ്യത്തിനു വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ചുബിഷപ് കുട്ടോ അതിരൂപതാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org