ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നു വത്തിക്കാന്‍

ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നു വത്തിക്കാന്‍
Published on

ഗ്രാമങ്ങളിലെയും മറ്റും അറിയപ്പെടാത്ത മനോഹരമായ സ്ഥലങ്ങളിലേയ്ക്കുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നു വത്തിക്കാന്‍ വികസനകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്‌സണ്‍. 2020 ലെ ലോക ടൂറിസം ദിനാചരണത്തിനു മുന്നോടിയായി പുറപ്പടുവിച്ച സന്ദേശത്തിലാണ് കാര്‍ഡിനലിന്റെ നിര്‍ദേശം. ടൂറിസവും ഗ്രാമീണ വികസനവുമാണ് 2020 ലെ ടൂറിസം ദിനാചരണത്തിന്റെ പ്രമേയം. കോവിഡ് മൂലം വന്‍തകര്‍ച്ച നേരിടുന്ന ടൂറിസം വ്യവസായമേഖലയ്ക്കു മുന്നോട്ടു പോകാനുള്ള ഒരു വഴിയിതാണെന്നു കാര്‍ഡിനല്‍ വ്യക്തമാക്കി.


ചെറുഗ്രാമങ്ങള്‍, പാര്‍പ്പിടകേന്ദ്രങ്ങള്‍, അറിയപ്പെടാത്തതും അധികം സന്ദര്‍ശകരില്ലാത്തതുമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു കാര്‍ഡിനല്‍ പറഞ്ഞു. ഒളിഞ്ഞു കിടക്കുന്ന അത്തരം സ്ഥലങ്ങളായിരിക്കും കൂടുതല്‍ മനോഹരവും. ടൂറിസത്തെ ആശ്രയിച്ചു ജീവിച്ച അനേകരുടെ ഉപജീവനത്തെ കോവിഡ് പകര്‍ച്ചവ്യാധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2020 ഒടുവിലാകുമ്പോള്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 100 കോടിയുടെ കുറവും സാമ്പത്തികമായി 120 കോടി ഡോളറിന്റെ നഷ്ടവും ഉണ്ടാകുമെന്ന ഭീതിയാണ് ഇപ്പോഴുള്ളത്. വന്‍തൊഴില്‍ നഷ്ടത്തിന് ഇതിടയാക്കും. ഗ്രാമീണ ടൂറിസവും സുസ്ഥിരവികസനരീതികളും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ ഭാവാത്മകമായി നേരിടാന്‍ ശ്രമിക്കുകയാണു വേണ്ടത്. -കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org