വത്തിക്കാന്‍ ക്രിസ്മസ് ട്രീ കൂടുതല്‍ പരിസ്ഥിതിസൗഹൃദപരമാകും

വത്തിക്കാന്‍ ക്രിസ്മസ് ട്രീ കൂടുതല്‍ പരിസ്ഥിതിസൗഹൃദപരമാകും

ഈ വര്‍ഷം വത്തിക്കാനില്‍ ഒരുക്കുന്ന ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന വൈദ്യുതദീപങ്ങള്‍ ഊര്‍ജം ലാഭിക്കുന്നതും പരിസ്ഥിതിക്ക് ഏറ്റവും കുറവ് ആഘാതമേല്‍പിക്കുന്നതും ആയിരിക്കും. ജര്‍മ്മനിയില്‍ നിന്നുള്ള ഒരു ബഹുരാഷ്ട്രകമ്പനി നിര്‍മ്മിക്കുന്ന പുതിയ തരം ലൈറ്റുകളാണ് ഇതിനായി ഉപയോഗിക്കുക. 85 അടി ഉയരമുള്ള ഇപ്രാവശ്യത്തെ ക്രിസ്മസ് മരം വടക്കുകിഴക്കന്‍ ഇറ്റലിയില്‍ നിന്നാണ് എത്തിക്കുന്നത്. ഇതു കൂടാതെ ഇരുപതോളം ചെറുമരങ്ങളും വത്തിക്കാനിലേയ്ക്കു കൊണ്ടുവരും. 2018 ലെ ചുഴലിക്കാറ്റില്‍ മറിഞ്ഞുവീണ മരങ്ങളാണ് ഇവ. ഇതിനു പകരമായി 40 മരങ്ങള്‍ അവിടെ നട്ടു വളര്‍ത്തുകയും ചെയ്യും. ചുഴലിക്കാറ്റില്‍ കടപുഴകിയ മരങ്ങള്‍ കൊണ്ടായിരിക്കും വത്തിക്കാനിലെ പുല്‍ക്കൂട്ടിലേയ്ക്കുള്ള ശില്പങ്ങളും നിര്‍മ്മിക്കുക. ഡിസംബര്‍ 5 നാണ് വത്തിക്കാനിലെ ക്രിസ്മസ് ട്രീയുടെ ദീപം തെളിക്കല്‍ ചടങ്ങ്. ഇതിനു മുന്നോടിയായി മരം നല്‍കിയ പ്രവിശ്യയില്‍ നിന്നുള്ള പ്രതിനിധിസംഘം മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org