വത്തിക്കാന്‍ സിറ്റിയില്‍ നാലു പേര്‍ കോവിഡ് ബാധിതര്‍

Published on

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിലെ നാലു പേര്‍ കോവിഡ് ബാധിതരായതായി വത്തിക്കാന്‍ വക്താവ് അറിയിച്ചു. രണ്ടു പേര്‍ വത്തിക്കാന്‍ മ്യൂസിയങ്ങളിലെ ജീവനക്കാരും ഒരാള്‍ വ്യാപാരശാലയിലെ ജീവനക്കാരനുമാണ്. ഇവര്‍ നേരത്തെ മുതല്‍ ഐസൊലേഷനില്‍ കഴിഞ്ഞു വന്നിരുന്നവരാണെന്നും പിന്നീടു നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്നറിഞ്ഞു ചികിത്സയ്ക്കു വിടുകയായിരുന്നുവെന്നും വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. വത്തിക്കാന്‍ കാര്യാലയങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമാണെങ്കിലും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി പേര്‍ ഓഫീസുകളില്‍ നേരിട്ടു വരാതെ നോക്കുകയും വരുന്നവര്‍ അകലം പാലിക്കുകയും ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org