വത്തിക്കാന്‍ ഉപവക്താവായി വനിത

വത്തിക്കാന്‍ ഉപവക്താവായി വനിത

വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടറും ഉപവക്താവുമായി ക്രിസ്റ്റ്യാന്‍ മുറേയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 57 കാരിയായ അവര്‍ കഴിഞ്ഞ 25 വര്‍ഷമായി വത്തിക്കാന്‍ റേഡിയോയില്‍ സേവനം ചെയ്തു വരികയാണ്. മാര്‍പാപ്പയുടെ അന്താരാഷ്ട്ര പര്യടനങ്ങളുടെ തത്സമയവിവരണങ്ങള്‍ വത്തിക്കാന്‍ റേഡിയോയില്‍ അനേകം തവണ നല്‍കിയിട്ടുണ്ട്. നിയമനത്തില്‍ മുറേ സന്തോഷം പ്രകടിപ്പിച്ചു. വത്തിക്കാന്‍ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കെല്ലാം ഇതൊരു വലിയ അംഗീകാരമാണെന്ന് അവര്‍ പറഞ്ഞു. ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിയാണ് ഇവര്‍. വിവാഹിതയും മാതാവുമാണ്. ഇറ്റാലിയനു പുറമെ പോര്‍ട്ടുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളും അറിയാം. വത്തിക്കാന്‍ മാധ്യമകാര്യാലയം പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ആറു മാസമായി നടന്നു വരികയായിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് ഈ നിയമനത്തോടെ അന്ത്യമായതായി കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org