തടവുപുള്ളിയുടെ പെയിന്‍റിംഗ് വത്തിക്കാന്‍ സ്റ്റാമ്പ്

തടവുപുള്ളിയുടെ പെയിന്‍റിംഗ് വത്തിക്കാന്‍ സ്റ്റാമ്പ്
Published on

ഈ വര്‍ഷത്തെ ക്രിസ്മസിനുള്ള വത്തിക്കാന്‍റെ തപാല്‍ സ്റ്റാമ്പുകളിലെ ചിത്രം ഇറ്റലിയിലെ ഒരു ജയില്‍ പുള്ളിയുടേത്. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്‍റെ തപാല്‍ വകുപ്പിനു വേണ്ടി മാര്‍സെലോ ഡി അഗത രണ്ടു ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. മംഗളവാര്‍ത്തയും തിരുപ്പിറവിയുമാണ് ചിത്രങ്ങള്‍. ഡി അഗത ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന തടവുകാരനാണ്. കുട്ടിക്കാലം മുതല്‍ ചിത്രകാരനാണ് അദ്ദേഹം. അടുത്ത കാലത്ത് ജയിലില്‍ ആരംഭിച്ച ചിത്രകലാ ക്ലാസുകള്‍ വഴിയാണ് കൂടുതല്‍ പരിശീലനം നേടുന്നതും ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നതും. മിലാന്‍ ജയിലില്‍ സ്റ്റാമ്പ് ശേഖരണം ഏതാനും വര്‍ഷങ്ങളായി നടന്നു വരുന്നുണ്ടെന്ന വാര്‍ത്തയാണ് അതേ ജയിലിലെ അന്തേവാസിയെ കൊണ്ട് പുതിയ സ്റ്റാമ്പ് രൂപകല്‍പന ചെയ്യിപ്പിക്കുകയെന്ന ആശയത്തിലേയ്ക്കു നയിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org