വത്തിക്കാന്‍-വിയറ്റ്നാം സംഭാഷണം നടത്തി

വത്തിക്കാനും വിയറ്റ്നാമും തമ്മിലുള്ള രണ്ടു ദിവസത്തെ നയതന്ത്ര സംഭാഷണം റോമില്‍ നടന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ വൈകാതെ വിയറ്റ്നാം സന്ദര്‍ശിക്കുന്നുണ്ട്. അതിനു മുന്നോടിയാണ് സംഭാഷണം. വിയറ്റ്നാമിലെ കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍, അവിടത്തെ പേപ്പല്‍ പ്രതിനിധിയുടെ പദവിയും ദൗത്യവും തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായതായി വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ഉപവിദേശകാര്യമന്ത്രിയാണു വിയറ്റ്നാം പ്രതിനിധിസംഘത്തിനു നേതൃത്വം നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org