വേളാങ്കണ്ണിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് വേണം

പാലക്കാട്: പാലക്കാട് നിന്നും പൊള്ളാച്ചി, പഴനി, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.

തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക്ڔനിത്യേന നൂറുകണക്കിന് ആളുകളാണ് തീര്‍ത്ഥയാത്ര നടത്തുന്നത്. രാത്രി സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളെയാണ് ആളുകള്‍ കൂടുതലായും ആശ്രയിക്കുന്നത്. നിലവില്‍ എറണാകുളത്തു നിന്നും ഒരു ട്രെയിന്‍ മാത്രമാണ് വേളാങ്കണ്ണിയിലേക്കു സര്‍വ്വീസ് നടത്തുന്നത്.

പാലക്കാട് പൊള്ളാച്ചി വഴി വേളാങ്കണ്ണിയിലേക്ക് പുതിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചാല്‍ മടക്കയാത്രയില്‍ മധുരയില്‍ നിന്നും പൊള്ളാച്ചി, പാലക്കാട്, കൊങ്കണ്‍ വഴി ബോംബെയിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ പുതിയ പാത തെളിയും. ആറു മണിക്കൂര്‍ ലാഭിക്കാനും ഇതുമൂലം സാധിക്കും. പാലക്കാട്ടുകാര്‍ക്ക് പൊള്ളാച്ചിയിലേക്ക് യാത്രാ സൗകര്യം വര്‍ദ്ധിക്കുകയും ചെയ്യും.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് ജോസ് മേനാച്ചേരി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ചാര്‍ളി മാത്യു, ട്രഷറര്‍ അഡ്വ. റെജിമോന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് തോമസ് ആന്‍റണി, സെക്രട്ടറിമാരായ ബെന്നി കിളിരൂപറമ്പില്‍, അജോ വട്ടുകുന്നേല്‍, പൊന്നംകോട് ഫൊറോനാ പ്രസിഡന്‍റ് മാത്യൂ കല്ലടിക്കോട് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org