തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നു വെനിസ്വേലന്‍ മെത്രാന്മാര്‍

വെനിസ്വേലായിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തേയ്ക്കു മാറ്റി വയ്ക്കണമെന്ന് കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. ഇപ്പോള്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ രാജ്യത്തെ പ്രതിസന്ധികള്‍ രൂക്ഷമാകുമെന്നും മാനവികദുരന്തമായി കലാശിക്കുമെന്നും മെത്രാന്മാര്‍ മുന്നറിയിപ്പു നല്‍കി. പ്രസിഡന്‍റ് നിക്കോളാസ് മാദുരോ തനിക്കു മറ്റൊരു അവസരം കൂടി അധികാരത്തില്‍ കിട്ടുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും നേരിടുകയാണ്. മരുന്നുകള്‍ കിട്ടാനില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയും നിലനില്‍ക്കുന്നു. ധാരാളം പേര്‍ ദിവസംതോറും രാജ്യംവിട്ട് അഭയാര്‍ത്ഥികളായി പോകുന്നു. ഇതിനെല്ലാം ഇടയില്‍ തിരഞ്ഞെടുപ്പു കൂടി നടത്തുന്നത് നന്നായിരിക്കില്ലെന്ന അഭിപ്രായമാണ് മെത്രാന്മാര്‍ക്കുള്ളത്. ഏകാധിപത്യപ്രവണതകള്‍ പ്രകടിപ്പിക്കുന്ന പ്രസിഡന്‍റിനെതിരെ പലപ്പോഴും പരസ്യമായി രംഗത്തുവരുന്നത് വെനിസ്വേലായിലെ കത്തോലിക്കാ മെത്രാന്മാരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org