വെനിസ്വേലാ: തിരഞ്ഞെടുപ്പു സുതാര്യമാകണമെന്ന് സഭ

വെനിസ്വേലായിലെ സംഘര്‍ഷങ്ങള്‍ ശാശ്വതമായി അവസാനിപ്പിക്കുന്നതിന് പൗരസമൂഹത്തിനു ബോദ്ധ്യപ്പെടുന്ന രീതിയില്‍ സുതാര്യമായ തിരഞ്ഞെടുപ്പു നടക്കണമെന്നു കാരക്കാസ് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഹോര്‍ഹെ ഉറോസ സാവിനോ ആവശ്യപ്പെട്ടു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ഇപ്പോള്‍ വെനിസ്വേലാ. വിലക്കയറ്റവും ഭക്ഷ്യ-മരുന്നു ക്ഷാമവും അവിടെ രൂക്ഷമാണ്. 2017-ല്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി നൂറ്റിയിരുപതു പേര്‍ കൊല്ലപ്പെട്ടു.

വെനിസ്വേലായുടെ സോഷ്യലിസ്റ്റ് പ്രസിഡന്‍റായ നിക്കോളാസ് മാദുരോ വീണ്ടും തിരഞ്ഞെടുക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു. മാദുരോ വെനിസ്വേലായില്‍ മതസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും ഏകാധിപത്യത്തിന് ആഗ്രഹിക്കുന്നുവെന്നും ഉള്ള പരാതി സഭാനേതൃത്വം നേരത്തെ ഉന്നയിച്ചിട്ടുള്ളതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org