മുന്‍വെനിസ്വേലന്‍ സൈനികര്‍ക്കും കൊളംബിയന്‍ സഭയുടെ സഹായം

ഗുരുതരമായ ആഭ്യന്തരപ്രശ്നങ്ങളിലേക്കു വീണിരിക്കുന്ന വെനിസ്വേലായില്‍നിന്ന് ഓടിരക്ഷപ്പെടുന്നവരില്‍ സൈനികരും. സാധാരണ ജനങ്ങള്‍ക്കൊപ്പം ഈ പട്ടാളക്കാര്‍ക്കും അഭയം നല്കുകയാണ് കൊളംബിയയിലെ സഭ. സ്വന്തം സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന ജനങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കാനാണാവശ്യപ്പെടുന്ന ഒരു ഏകാധിപത്യഭരണകൂടമാണ് ഇന്ന് വെനിസ്വേലായിലുള്ളതെന്നും അതിനു തയ്യാറില്ലാത്തതുകൊണ്ടാണ് സൈന്യത്തിലെ ജോലി ഉപേക്ഷിച്ചുകൊണ്ടുപോലും രാജ്യംവിട്ടുപോകുന്നതെന്നും സൈനികര്‍ പറഞ്ഞു. നിക്കോളാസ് മാദ്യറോ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്നതിനെ വെനിസ്വേലായിലെ കത്തോലിക്കാസഭ എതിര്‍ക്കുകയാണ്. ഇവിടെനിന്ന് അനേകായിരം ജനങ്ങളാണ് അതിര്‍ത്തി കടന്ന് കൊളംബിയയിലേക്കു പലായനം ചെയ്യുന്നത്. ഇങ്ങനെയെത്തുന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ട സൗകര്യമൊരുക്കുന്നതിന് കൊളംബിയയിലെ കത്തോലിക്കാ സഭ മുന്നില്‍ നില്‍ക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് കൊളംബിയന്‍ പള്ളികളില്‍ സൗജന്യഭക്ഷണവും മറ്റു സൗകര്യങ്ങളും നല്കി വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org