വെനിസ്വേലാ: പോഷണ ദാരിദ്ര്യം ശിശുമരണങ്ങള്‍ക്കിടയാക്കുമെന്നു കാരിത്താസ്

വെനിസ്വേലായിലെ സാമ്പത്തിക പ്രതിസ ന്ധി ഉണ്ടാക്കിയിരിക്കുന്ന പോഷണദാരിദ്ര്യം ലക്ഷകണക്കിനു കുഞ്ഞുങ്ങളുടെ ജീവഹാനി യ്ക്കു കാരണമായേക്കുമെന്ന് കത്തോലിക്കാസഭയുടെ ജീവകാരുണ്യസംഘടനയായ കാരിത്താ സ് വെനിസ്വേലാ അറിയിച്ചു. ആഹാരക്ഷാമത്തിനു പുറമെ മരുന്നുകള്‍ക്കും വലിയ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് കാരിത്താസ് വക്താവ് സൂസ ന്ന റഫാലി വ്യക്തമാക്കി. ആഹാരത്തിന്‍റെ ലഭ്യതയും ഗുണമേന്മയും കുത്തനെ കുറയുന്നു. പത്തു ശതമാനം കുട്ടികളെയാണ് ഇതു ഗുരുതരമായി ബാധിക്കുന്നത്. വിശപ്പു മൂലം ജീവനു ഭീഷണി നേരിടുന്ന കുഞ്ഞുങ്ങള്‍ വെനിസ്വേലായില്‍ 2.8 ലക്ഷത്തോളം വരും. പ്രസവത്തോടു ബന്ധപ്പെട്ട മാതൃമരണനിരക്ക് ഇവിടെ കുത്തനെ ഉയരുകയാണ്. പകുതിയിലേറെ ആശുപത്രികളില്‍ ശുദ്ധജലം ലഭ്യമല്ലെന്നും കാരിത്താസ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org