വെനിസ്വേലന്‍ പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുപ്പിനെ സഭ എതിര്‍ക്കുന്നു

വെനിസ്വേലന്‍ പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുപ്പിനെ സഭ എതിര്‍ക്കുന്നു

നിക്കോളാസ് മാദുരോ വെനിസ്വേലായുടെ പ്രസിഡന്‍ യി വീണ്ടും സ്ഥാനമേല്‍ക്കുന്നത് നിയമവിരുദ്ധമാണെന്നു കത്തോലിക്കാ മെത്രാന്‍മാര്‍ പ്രസ്താവിച്ചു. വെനിസ്വേലായുടെ ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമായിട്ടായിരുന്നു 2018-ല്‍ നടന്ന തിരഞ്ഞെടുപ്പെന്നും അതിനെ സഭ എതിര്‍ത്തിരുന്നതാണെന്നും മെത്രാന്‍ സംഘം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ആറു വര്‍ഷമാണ് പ്രസിഡന്‍റിന്‍റെ ഭരണകാലാവധി. പ്രസിഡന്‍റായി ഒരു വട്ടം പൂര്‍ത്തിയാക്കിയ മാദുറോ രണ്ടാമതും തിരഞ്ഞെടുക്കപ്പെടുന്നതിനു നീതിന്യായസംവിധാനങ്ങളെയും ജനാധിപത്യത്തേയും അട്ടിമറിച്ചുവെന്ന വിമര്‍ശനമാണ് സഭ ഉന്നയിക്കുന്നത്. ജനപ്രതിനിധിസഭയായ നാഷണല്‍ അസംബ്ലിയെ നോക്കുകുത്തിയാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ മുമ്പിലാണ് മാദുറോ രണ്ടാം വട്ടം പ്രസിഡന്‍റായി ഭരണമേറ്റത്. ഇതു ജനാധിപത്യത്തെ ഇല്ലാതാക്കലാണെന്നു സഭ വ്യക്തമാക്കി.

2018 മെയില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിരവധി ക്രമക്കേടുകള്‍ നടത്തുന്നു എന്ന കാരണത്താലായിരുന്നു ഇത്. മാദുറോയുടെ ഭരണം തുടക്കത്തില്‍ പ്രതീക്ഷകളുണര്‍ത്തിയെങ്കിലും പിന്നീട് രാജ്യം ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്കു പോകുകയായിരുന്നു. സ്വേച്ഛാധിപത്യപ്രവണതകള്‍ പ്രകടിപ്പിക്കുന്ന പ്രസിഡന്‍റ് രാജ്യത്തിനു സാമ്പത്തിക സുസ്ഥിതി സമ്മാനിക്കുന്നതിലും പരാജയപ്പെട്ടു. ദാരിദ്ര്യവും സുരക്ഷാപ്രശ്നങ്ങളും സാധാരണജനങ്ങളുടെ ജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org