വിധവാ-വിഭാര്യ സംഗമം സംഘടിപ്പിച്ചു

വിധവാ-വിഭാര്യ സംഗമം സംഘടിപ്പിച്ചു
Published on

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിധവകളും വിഭാര്യരുമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രതലത്തില്‍ വിധവ-വിഭാര്യ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സംഗമത്തിന്‍റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍ എ നിര്‍വ്വഹിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുള്ള ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ വിധവാ-വിഭാര്യ സംഗമം പ്രചോദനമാകുമെന്നും എല്ലാവരെയും സമൂഹത്തിന്‍റെ ഭാഗഭാക്കുക്കളായി കണ്ടുകൊണ്ടുള്ള സാമൂഹ്യശൈലിയാണ് ഇന്നിന്‍റെ ആവശ്യകതയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കെഎസ്എസ്എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍, കെഎസ്എസ്എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കെഎസ്എസ്എസ് നവോമി ഗ്രൂപ്പ് കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്‍റ് മിനിമോള്‍ ജോബി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് രാവിലെ 10.30 ന് നടത്തപ്പെട്ട സെമിനാറിന് ഫാ. തോമസ് മുഖയപ്പള്ളി നേതൃത്വം നല്‍കി. ഉച്ചയ്ക്ക് 1.30 ന് നടത്തപ്പെട്ട സ്നേഹക്കൂട്ടായ്മയ്ക്ക് വിധവകള്‍ക്കുവേണ്ടി സമര്‍പ്പിതജീവിതം നയിക്കുന്ന യൂദിത്ത് ഫോറം സംഘാടക ബീന ജോസഫ് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org