വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ ക്രൈസ്തവ സേവനം മഹത്തരം -രാഷ്ട്രപതി

വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ ക്രൈസ്തവ സേവനം മഹത്തരം -രാഷ്ട്രപതി

വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ രാജ്യം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവ സമുദായത്തിന്‍റെ സേവനങ്ങള്‍ സ്മരിക്കപ്പെടേണ്ടതാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. തൃശൂര്‍ സെന്‍റ് തോമസ് കോളജിന്‍റെ ശതാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ക്രൈസ്തവ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കുകയും വിജ്ഞാനം പകര്‍ന്നു നല്‍കുകയുമാണ് ഏറ്റവും നല്ല ഈശ്വര സേവനം. ഈ ദൗത്യമാണ് സെന്‍റ് തോമസ് കോളജ് നിര്‍വഹിക്കുന്നതെന്നും സമൂഹത്തെ വിജ്ഞരാക്കി രാഷ്ട്രനിര്‍മ്മാണത്തില്‍ സഹകരിപ്പിക്കുന്ന ഈ ദൗത്യം തുടരണമെന്നും രാഷ്ട്രപതി അനുസ്മരിപ്പിച്ചു. കേരളത്തിലെ ക്രൈസ്തവ സമൂഹം ഭാരതത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ പുരാതനമായ സമുദായമാണ്. അതിന്‍റെ ചരിത്രത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

സമ്മേളനത്തില്‍ ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനായിരുന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി വി. എസ് സുനില്‍കുമാര്‍, സി. എന്‍ ജയദേവന്‍ എം.പി, മേയര്‍ അജിത ജയരാജന്‍, സഹായ മെത്രാന്‍ ബിഷപ് ടോണി നീലങ്കാവില്‍, പ്രിന്‍സിപ്പല്‍ ഡോ. ഇഗ്നേഷ്യസ് ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദിയോടനുബന്ധിച്ചു തപാല്‍ വകുപ്പു പുറത്തിറക്കുന്ന തപാല്‍ കവറിന്‍റെ പ്രകാശനം രാഷ്ട്രപതി നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org