ആഗസ്റ്റ് 10 ‘വിലാപദിന’മായി ആചരിച്ചു

ഭാരതത്തിലെ ദളിത് ക്രൈസ്ത വര്‍ക്കും മുസ്ലീങ്ങള്‍ക്കും സംവരണാനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 10 വിലാപദിനമായി ആചരിച്ചു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) പിന്നോക്കാക്കര്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍റെ ആഹ്വാനപ്രകാരം കത്തോലിക്കാ സഭയുടെ വിവിധ ദേവാലയങ്ങളില്‍ അന്നേദിവസം പ്രത്യേക പ്രാര്‍ത്ഥനകളും റാലികളും നടന്നു. ദളിത് ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു.

ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ നടന്ന വിലാപദിന പരിപാടികളില്‍ അനേകര്‍ പങ്കെടുത്തു. സഭകളുടെ ദേശീയ കൗണ്‍സില്‍, ദളിത് ക്രൈസ്തവരുടെ ദേശീയ സമിതി എന്നിവയും സിബിസിഐയും സംയുക്തമായാണ് ഡല്‍ഹിയിലെ വിലാപദിന പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org