വിമോചനസമര രക്തസാക്ഷികള്‍ മനുഷ്യനീതിക്കുവേണ്ടി പോരാടിയവര്‍: മാര്‍ വാണിയക്കിഴക്കേല്‍

അങ്കമാലി: 1959-ലെ വിമോചന സമരത്തിലെ രക്തസാക്ഷികള്‍ മനുഷ്യനീതിക്കുവേണ്ടി പോരാടിയവരാണെന്നു സത്ന രൂപത മുന്‍ ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ അഭിപ്രായപ്പെട്ടു. അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്കയില്‍ വിമോചനസമര രക്തസാക്ഷികളു ടെ കല്ലറയ്ക്കു മുമ്പില്‍ സീറോ മലബാര്‍ അല്മായ കമ്മീഷന്‍റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരെല്ലാം കത്തോലിക്കരായിരുന്നു. കത്തോലിക്കാസഭയിലെ അല്മായ നേതാക്കളായിരുന്നു സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. വിമോചന സമര രക്തസാക്ഷികളെ അനുസ്മരിക്കുന്നത് ഉചിതമാണെന്നും മാര്‍ വാണിയക്കിഴക്കേല്‍ പറഞ്ഞു.

സീറോ മലബാര്‍ അല്മായ കമ്മീഷനാണ് അനുസ്മര ണ ചടങ്ങുകള്‍ നടത്തിയത്. കബറിടത്തില്‍ പുഷ്പാര്‍ച്ച നയും പ്രാര്‍ഥനകളും ഉണ്ടായിരുന്നു.

ബസിലിക്ക റെക്ടര്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷന്‍ സെക്രട്ടറി അ ഡ്വ. ജോസ് വിതയത്തില്‍ ആമുഖപ്രഭാഷണം നടത്തി. ഫാ. മാത്യു ഇടശേരി, പ്രിന്‍സ് മരങ്ങാട്ട്, ഫ്രാന്‍സിസ് മുട്ടത്ത്, ആല്‍ബര്‍ട്ട് തച്ചില്‍, ജോസ് വാപ്പാലശേരി, ഷൈബി പാപ്പച്ചന്‍, പി.ഐ. നാദിര്‍ ഷ, ലിസി ബേബി, എം.എല്‍. ജോണി മാസ്റ്റര്‍, ലക്സി ജോ യി, സെബി വര്‍ഗീസ്, മാത്യു തോമസ്, പി.കെ. സജീവന്‍, ഡെന്നി തോമസ്, ജോസ് പടയാട്ടില്‍, ദേവാച്ചന്‍ കോട്ടയ്ക്കല്‍, ലിസി പോളി, ജോര്‍ ജ് കുര്യന്‍, ചെറിയാന്‍ മുണ്ടാ ടന്‍, പി.എ. തോമസ് എന്നി വര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org