വിമോചനയാത്രയ്ക്ക് പിഒസിയില്‍ സ്വീകരണം

വിമോചനയാത്രയ്ക്ക് പിഒസിയില്‍ സ്വീകരണം

കൊച്ചി: മദ്യവിപത്തിനും മയക്കുമരുന്നിനുമെതിരെ പൊതുജന ബോധവത്കരണാര്‍ത്ഥം തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് വരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിമോചനയാത്ര കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പിഒസിയില്‍ എത്തിച്ചേര്‍ന്നു. പുതുതലമുറയ്ക്ക് ഈ വിഷയത്തില്‍ വേണ്ട അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2017 നവംബര്‍ 15-ന് തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍നിന്നും ആരംഭിച്ച യാത്ര ഡിസംബര്‍ 2 ന് കാസര്‍ഗോഡ് സമാപിക്കുന്നതാണ്. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറി മാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള എന്നിവര്‍ നേതൃത്വം നല്കുന്ന ജാഥ യ്ക്ക് പിഒസിയില്‍ വച്ച് വി വിധ കമ്മീഷനുകളുടെ നേ തൃത്വത്തില്‍ സ്വീകരണം ന ല്കുകയും തദവസരത്തില്‍ ജാഥയെ അഭിസംബോധന ചെയ്തുകൊണ്ട് എറണാകുളം-അങ്കമാലി സഹായ മെ ത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org