വിന്‍സെന്‍റ് ഡി പോള്‍ നഗറില്‍ ഭവനങ്ങള്‍

വിന്‍സെന്‍റ് ഡി പോള്‍ നഗറില്‍ ഭവനങ്ങള്‍

അങ്കമാലി: വിന്‍സെന്‍റ്  ഡി പോള്‍ നഗറില്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ച 12 വീടുകളുടെ ഉദ്ഘാടനം സൊസൈറ്റി രാജ്യാന്തര പ്രസിഡന്‍റ്  ജനറല്‍ ബ്രദര്‍ റെനാറ്റോ ലിമ ഡി ഒലിവേറിയയും ആശീര്‍വാദകര്‍മം അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും നിര്‍വഹിച്ചു. പുതുതായി നിര്‍മിക്കുന്ന 16 വീടുകളുടെ ശിലാസ്ഥാപനം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. വിന്‍സെന്‍റ് ഡി പോള്‍ നഗറില്‍ പാവപ്പെട്ടവര്‍ക്കായി 44 വീടുകളുടെ നിര്‍മാണം ഇതോടെ പൂര്‍ത്തിയായി. കോണ്‍ഫെറന്‍സ് പ്രസിഡന്‍റ്  പീറ്റര്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.
ബസിലിക്ക റെക്ടര്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, നഗരസഭ അദ്ധ്യക്ഷ എം.എ. ഗ്രേസി, കൗണ്‍സിലര്‍ അഭിലാഷ് ജോസഫ്, മുന്‍ മന്ത്രി ജോസഫ് തെറ്റയില്‍, ജോസഫ് പാണ്ഡ്യന്‍, ജോണ്‍സണ്‍ വര്‍ഗീസ്, ജോര്‍ജ് ജോസഫ്, വില്‍സണ്‍ പാനികുളങ്ങര, ഫാ. ജോസഫ് കല്ലറയ്ക്കല്‍, സി. ലിസാമേരി, ജോയി പള്ളിയാന്‍, ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗറിലെ പ്രവര്‍ത്തനങ്ങള്‍ക്കു ടി.ടി. വര്‍ഗീസ്, സി.ജെ. മത്തായി, ജോസ് ജോസഫ് ആറ്റുകടവില്‍, തോമസ് മാളിയേക്കല്‍, പോളി പഞ്ഞിക്കാരന്‍, ജോഷി പാറയ്ക്കല്‍, തോമസ് പഞ്ഞിക്കാരന്‍, പോളച്ചന്‍ തെറ്റയില്‍ എന്നിവര്‍ നേതൃത്വം നല്കി.
നഗറില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന 55 വയസ്സിനു മുകളിലുള്ള ദമ്പതിമാര്‍ക്കും ഏകസ്ഥരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847098550, 9847194411.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org