വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി അന്താരാഷ്ട്ര പ്രസിഡന്‍റിനു സ്വീകരണം

വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി അന്താരാഷ്ട്ര പ്രസിഡന്‍റിനു സ്വീകരണം

സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ (എസ് എസ് വി പി) അന്താരാഷ്ട്ര കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ് ജനറല്‍ റെനാറ്റോ ലിമാ ഡി ഒലിവിറയ്ക്കു കൊച്ചിയില്‍ സ്വീകരണം നല്‍കി. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ കേരളത്തിലെ വിവിധ രൂപത പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. എറ ണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്‍റ് ഡോ. ജോണ്‍സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എസ്എസ് വിപി അന്താരാഷ്ട്ര വൈസ് പ്രസിഡന്‍റ് ജോസഫ് പാണ്ഡ്യന്‍, ദേശീയ സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. സ്റ്റാന്‍സിലാവോസ് കുന്നേല്‍, ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് പുത്തന്‍തയ്യില്‍, എറണാകുളം സെന്‍ട്രല്‍ കൗണ്‍സില്‍ സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. തോമസ് പെരേപ്പാടന്‍, പ്രസിഡന്‍റ് ജോര്‍ജ് ജോസഫ്, കേരള റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. തമിഴ്നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഏതാനും പ്രതിനിധികളുള്‍പ്പെടെ രണ്ടായിരത്തോളം സൊസൈറ്റി അംഗങ്ങള്‍ പങ്കെടുത്തു. എറണാകുളം, വരാപ്പുഴ അതിരൂപത കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച റെനാറ്റോ ലിമാ ഡി ഒലിവിറ മെത്രാപ്പോലീത്തമാരുമായി കൂടിക്കാഴ്ച നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org