വിശുദ്ധിയിലേക്കുള്ള വിളി വിശ്വാസിയുടെ ഉള്‍വിളി -ആര്‍ച്ച്ബിഷപ് സൂസപാക്യം

വിശുദ്ധിയിലേക്കുള്ള വിളി വിശ്വാസിയുടെ ഉള്‍വിളി -ആര്‍ച്ച്ബിഷപ് സൂസപാക്യം

വിശ്വാസാനുസൃതമായ ജീവിതം നയിക്കുന്നവര്‍ എത്ര ഉന്നതരായാലും സാധാരണജീവിതം നയിക്കുന്നവരായാലും വിശുദ്ധിയുടെ പാതയില്‍ ചരിക്കുന്നവരാണെന്നും വിശുദ്ധി ഏവര്‍ക്കും പ്രാപ്യമായ ഒരു ജീവിതാവസ്ഥയാണെന്നും ആര്‍ച്ചുബിഷപ് സൂസപാക്യം പ്രസ്താവിച്ചു. സഭയില്‍ ചിലയിടങ്ങളില്‍ വിശുദ്ധിക്ക് എതിര്‍സാക്ഷ്യങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിശ്വാസീസമൂഹത്തെ നയിക്കാന്‍ സഭാനേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. . കെസിബിസി തിയോളജി കമ്മീഷന്‍ സംഘടിപ്പിച്ച ദൈവശാസ്ത്ര സിംപോസിയം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കുകയായിരുന്നു കെസിബിസി പ്രസിഡന്‍റു കൂടിയായ ആര്‍ച്ച്ബിഷപ് സൂസപാക്യം.

കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ റവ. ഡോ. ജോളി കരിമ്പില്‍, ബിഷപ് ജോസഫ് പാംപ്ലാനി, റവ. ഡോ. ജോയി അയിനിയാടന്‍, ബിഷപ് എബ്രാഹം മാര്‍ യൂലിയോസ്, ബിഷപ് അലക്സ് വടക്കുംതല, റവ. ഡോ. ടോമി പോള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ "ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍" എന്ന പ്രബോധനരേഖയുടെ അടിസ്ഥാനത്തില്‍ ജോയ്സ് ജോര്‍ജ് എം.പി., ലിസി ജോയി എന്നിവര്‍ രാഷ്ട്രീയ, സാംസ്കാരിക കലാ മേഖലകളില്‍ വ്യാപരിക്കുന്നവര്‍ക്ക് വിശുദ്ധ ജീവിതം നയിക്കാനുള്ള സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ചു സംസാരി ച്ചു. സീറോ മലബാര്‍ സഭ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സെമിനാറിന് തിയോളജിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. തോമസ് മരോട്ടിക്കാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org