വിശ്വജ്യോതിയില്‍ കരിയര്‍ ഗൈഡന്‍സ്

വാഴക്കുളം: വിശ്വജ്യോ തി എന്‍ജിനീയിംഗ് കോളജില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി ജീവിതമാര്‍ഗദര്‍ന സെമിനാര്‍ നടത്തി. കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ കോ ഴ്സ് നയിച്ചു.

മൂവാറ്റുപുഴയ്ക്കടുത്തു വാഴക്കുളത്ത് 27 ഏക്കര്‍ സ്ഥലത്ത് എട്ടു ലക്ഷത്തി അമ്പതിനായിരം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിലാണു വിശ്വജ്യോതി പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ മൂന്നു ബ്രാഞ്ചുകളിലായി 120 കുട്ടികളോടുകൂടി തുടക്കം കുറിച്ച വിശ്വജ്യോതിക്ക് ഇന്ന് ആറു ബ്രാഞ്ചുകളില്‍ 11 ബാച്ചുകളിലായി 2307 കുട്ടികള്‍ പഠിക്കുന്നു. കൂടാതെ എം.ടെക് മൂന്നു ബ്രാഞ്ചുകളും എംബിഎ കോഴ്സും ഇവിടെയുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമായി 293 പേര്‍ ഇവിടെ സേവനം ചെയ്യുന്നു.

കോതമംഗലം രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിശ്വാസജ്യോതി കോളജ് വളരെ കുറഞ്ഞ കാലംകൊണ്ട് അക്കാദമിക് മികുവകൊണ്ടും അച്ചടക്കത്തിലും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും പ്ലെയ്സ്മന്‍റിന്‍റെ കാര്യത്തിലും കേരളത്തിലെ ഏറ്റവും മികുവറ്റ എന്‍ജിനീയറിംഗ് കോളജുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. പ്രഗത്ഭരായ അദ്ധ്യാപകരാണ് അക്കാദമിക് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നു കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മലേക്കുടി, പ്രൊഫ. ശിവദാസ് എന്‍. നായര്‍, പി.എ. ഉതുപ്പ് എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org