വിശ്വാസകാര്യാലയത്തിനു പുതിയ സെക്രട്ടറി

വിശ്വാസകാര്യാലയത്തിനു പുതിയ സെക്രട്ടറി

വത്തിക്കാന്‍ വിശ്വാസ കാര്യാലയത്തിന്‍റെ പുതിയ സെക്രട്ടറിയായി ഫാ. ജാക്കാമോ മൊറാന്‍ഡിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2015 മുതല്‍ ഈ കാര്യാലയത്തിലെ സബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ഇറ്റാലിയന്‍ വൈദികന്‍. സെക്രട്ടറിയാകുന്നതോടെ ആര്‍ച്ചുബിഷപ്പായും അദ്ദേഹം ഉയര്‍ത്തപ്പെടും. ഇറ്റലിയിലെ മോഡേന-നോനന്തോല അതിരൂപതാ വൈദികനായി 1990-ല്‍ പട്ടമേറ്റ ഫാ. മൊറാന്‍ഡി വികാരി ജനറളായും വിവിധ സെമിനാരികളില്‍ അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. കാര്യാലയത്തിന്‍റെ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് ലുയിസ് ലദാരിയ ഫെററിനെ അദ്ധ്യക്ഷനായി നിയമിച്ചതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനം ഒഴിവായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org