Latest News
|^| Home -> Kerala -> വിശ്വാസവിരുദ്ധ പരാമര്‍ശം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

വിശ്വാസവിരുദ്ധ പരാമര്‍ശം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

Sathyadeepam

കൊച്ചി: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിജ്ഞാനകൈരളി മാസികയില്‍ കുമ്പസാരത്തെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിക്കുന്ന പരാമര്‍ശങ്ങളെക്കുറിച്ചു മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം- അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു.

എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുന്ന ഭാരതത്തില്‍ ജനാധിപത്യ, മതേതരമൂല്യങ്ങളെ ഹനിക്കുന്ന രീതിയിലേക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനം മാറുന്നത് അതീവ ഖേദകരവും പ്രതിഷേധര്‍ഹവുമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണം പ്രചരിപ്പിക്കുന്ന മതനിഷേധത്തിന്‍റെ പാഠങ്ങളെക്കുറിച്ചു സര്‍ക്കാര്‍ വിശദീകരിക്കണം.

പ്രസിഡന്‍റ് ഫ്രാന്‍സിസ് മൂലന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, ജനറല്‍ സെക്രട്ടറി ജെയ്മോന്‍ തോട്ടുപുറം, ട്രഷറര്‍ ബേബി പൊട്ടനാനി, ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ബാബു ആന്‍റണി, ആനി റാഫേല്‍, മേരി റാഫേല്‍, അഡ്വ. സാജു വാതപ്പിള്ളി, പി.ജെ. പാപ്പച്ചന്‍, ബെന്നി ആന്‍റണി, എസ്.ഐ. തോമസ്, ടിനു തങ്കച്ചന്‍, ജോബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*