കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും വിശ്വാസകാര്യ തിരുസംഘാംഗം

കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും വിശ്വാസകാര്യ തിരുസംഘാംഗം

വത്തിക്കാനിലെ വിശ്വാസകാര്യ തിരുസംഘത്തിലെ അംഗമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു പുനര്‍നിയമനം. 2012 മുതല്‍ വിശ്വാസതിരുസംഘത്തിലെ ഏഷ്യയില്‍ നിന്നുള്ള ഏക അംഗമാണു മാര്‍ ആലഞ്ചേരി. ഇദ്ദേഹം ഉള്‍പ്പടെ 19 കര്‍ദിനാള്‍മാരാണു തിരുസംഘത്തിലുള്ളത്. വിശ്വാസസംബന്ധിയായ വിവിധ വിഷയങ്ങളില്‍ മാര്‍പാപ്പയ്ക്കു ഉപദേശങ്ങള്‍ നല്‍കുന്ന തിരുസംഘത്തിന്‍റെ പുതിയ തലവന്‍ ആര്‍ച്ച്ബിഷപ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലദാറിയ ഫെറെറാണ്. പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം, ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കാറ്റക്കെസിസ്, ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എന്നിവയിലും അംഗമാണു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org