Latest News
|^| Home -> Kerala -> വീവാ ടെലികാസ്റ്റ് ഐപി ടെലിവിഷന്‍ ചാനല്‍ ഉദ്ഘാടനം ചെയ്തു

വീവാ ടെലികാസ്റ്റ് ഐപി ടെലിവിഷന്‍ ചാനല്‍ ഉദ്ഘാടനം ചെയ്തു

Sathyadeepam

കൊച്ചി: വീവാ ടെലികാസ്റ്റ് ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) ടെലിവിഷന്‍ ചാനലിന്‍റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. ചാനലുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ ഉള്‍പ്പെട്ട സിഡി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനു നല്കി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഐപി ടെലിവിഷന്‍ ചാനല്‍ ഉദ്ഘാടനം ചെയ്തു. സഭയിലെ വിവിധ മെത്രാന്മാര്‍, ഡയറക്ടര്‍ ഫാ. തോമസ് പനയ്ക്കല്‍, സി.ജെ. ആന്‍റണി, അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, പി.ജെ. ജോസഫ്, പ്രൊഫ. ജോസ്, അഗസ്റ്റിന്‍ ഫിലോമിന, ഷീല എബ്രഹാം, ഷീല മേരി ജോസ് എന്നിവര്‍ പങ്കെടുത്തു. കോതമംഗലം രൂപതാംഗമായ ഫാ. തോമസ് പനയ്ക്കലിന്‍റെ നേതൃത്വത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പു പ്രാദേശിക ചാനലായി ആരംഭിച്ച വീവാ ടെലിക്കാസ്റ്റ് ഇതോടെ ലോകമെങ്ങും 24 മണിക്കൂറും പരിപാടികളെത്തിക്കുന്ന ഐപി ചാനലാകും. മൂല്യബോധത്തിന് ഉപകരിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറക്ടര്‍ ഫാ. തോമസ് പനയ്ക്കലുമായി ബന്ധപ്പെടുക. ഫോണ്‍: 9447633680, 04852813680.

Leave a Comment

*
*