വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ

വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ
Published on

കൊച്ചി: നിയമവാഴ്ചയെ അട്ടിമറിക്കുകയും അഴിമതി ജീവിതചര്യയാക്കി മാറ്റുകയും ചെയ്യുന്നവരുടെ പേടി സ്വപ്നമായ വിവരാവകാശ നിയമത്തെ സംരക്ഷിക്കാനുള്ള ബാദ്ധ്യത പൊതുസമൂഹം ഏറ്റെടുക്കണമെന്ന് അഡ്വ. എം.ആര്‍. രാജേന്ദ്രന്‍ നായര്‍.

വിവരാവകാശ നിയമ നടത്തിപ്പ് ദുര്‍ബലപ്പെടുത്താന്‍ സംഘടിതമായ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍.ടി.ഐ. കേരള ഫെഡറേഷന്‍ പ്രസിഡന്‍റ് അഡ്വ. ഡി.ബി. ബിനു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ., കെ.എന്‍. കെ. നമ്പൂതിരി, പി.കെ. ഷംസുദ്ദീന്‍, ബെന്നി ജോസഫ് ജനപക്ഷം, ജോയ് കൈ താരം, പൂക്കോയ എന്നിവര്‍ പ്രസംഗിച്ചു.

പ്രക്ഷോഭ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനു വേണ്ടി കെ.എന്‍.കെ. നമ്പൂതിരിയുടെ നേതൃത്വത്തില്‍ കര്‍മ്മസമിതിക്ക് രൂപം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org