Latest News
|^| Home -> National -> വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം

വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം

Sathyadeepam

സീറോ മലബാര്‍ സഭയിലെ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സമാപിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവം തീരുമാനിക്കുന്ന ദൈവവിളി കാലിക ജീവിതസാഹചര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനു സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വൈദികരും സന്യസ്തരുമുള്‍പ്പടെ മുന്നൂറോളം പേര്‍ പങ്കെടുത്തു. സീറോ മലബാര്‍ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, അംഗങ്ങളായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതോട്ടില്‍, ഫാ. ഡായ് കുന്നത്ത്, ഫാ. ജോര്‍ജ് കടൂപ്പാറയില്‍, സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.

സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്‍റെ നേതൃത്വത്തില്‍ സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ദൈവവിളി പ്രോത്സാഹകര്‍ക്കായി ത്രിദിന പരിശീലന പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. കരുണയുടെ പ്രവാചകരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Leave a Comment

*
*