വോട്ടിനും വരുമാനത്തിനുംവേണ്ടി മദ്യഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

വോട്ടിനും വരുമാനത്തിനുംവേണ്ടി മദ്യഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കൊച്ചി: അധികാരം നിലനിര്‍ത്താനും, വരുമാനത്തിനുംവേണ്ടി മദ്യഭീകരതയെ പോലീസ് സംരക്ഷണയില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യശാലകള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്നുണ്ടായ കൊലപാതകങ്ങള്‍ക്കും, ആക്രമണങ്ങള്‍ക്കുമെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 'മദ്യപമ്പ്' മാതൃകയും വാറ്റ് യൂണിറ്റ് മാതൃകയും സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ 'മോക്ഡ്രില്‍' സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

മദ്യവും കൊറോണയും മരണം വിതയ്ക്കുന്ന കാര്യത്തില്‍ തുല്യശക്തികളാണ്. എന്നാല്‍ കൊറോണക്കെതിരെ മാത്രമുള്ള ജാഗ്രത മരണസംഖ്യ കുറക്കില്ലെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണം. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഇനി മുതല്‍ മദ്യം ദിനംപ്രതി വരുത്തിവയ്ക്കുന്ന കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കണക്കുകള്‍കൂടി പുറത്തുവിടണം.

ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവേല്‍, സായു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org