“നാമെല്ലാം സഹോദരങ്ങള്‍”

“നാമെല്ലാം സഹോദരങ്ങള്‍”

പാപ്പാ പറയുന്നു

"സ്വര്‍ഗസ്ഥനായ ഏകപിതാവിന്‍റെ സ്നേഹഭാജനങ്ങളാണു നാമെല്ലാവരും എന്ന അറിവില്‍ നിന്നുള്ള സമാധാനവും സമാശ്വാസവും രക്ഷകന്‍റെ ജനനത്തില്‍ നിന്നു നമുക്കു ലഭിക്കട്ടെ. സഹോദരങ്ങളാണു നാമെല്ലാമെന്ന് ഇതിലൂടെ തിരിച്ചറിയാനും അപ്രകാരം ജീവിക്കാനും നമുക്കിടയാകട്ടെ. വ്യത്യസ്തങ്ങളായ ആശയങ്ങളുള്ള ആളുകള്‍ക്കിടയിലെ സാഹോദര്യമാണ് എന്‍റെ ക്രിസ്മസ് മോഹം. പരസ്പരം ശ്രവിക്കാനുള്ള പ്രാപ്തി ഇതുവഴി നമുക്കെല്ലാമുണ്ടാകട്ടെ.

സ്നേഹവും സ്വീകാര്യതയും ദരിദ്രരോടുള്ള ആദരവും വഴിയാണു രക്ഷ കൈവരുന്നതെന്ന് ദൈവപുത്രന്‍റെ മനുഷ്യാവതാരം നമ്മെ പഠിപ്പിക്കുന്നു. യേശുക്രിസ്തു നമ്മുടെ മേല്‍ ചൊരിഞ്ഞ സാഹോദര്യമില്ലെങ്കില്‍ നീതിനിഷ്ഠമായ ലോകം പടുത്തുയര്‍ത്താനുള്ള നമ്മുടെ പരിശ്രമങ്ങള്‍ ഫലവത്താകുകയില്ല. നമ്മുടെ ഏറ്റവും മികച്ച പദ്ധതികളും ആസൂത്രണങ്ങളും പോലും ആത്മാവില്ലാത്തതും ശൂന്യവുമായിപ്പോകും."

(ക്രിസ്മസിനോടനുബന്ധിച്ച്
ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനു നല്‍കിയ
ഉര്‍ബി എറ്റ് ഓര്‍ബി സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org