കാലാവസ്ഥാവ്യതിയാനം: പോളണ്ട് ഉച്ചകോടിയില്‍ വത്തിക്കാന്‍ അതൃപ്തി രേഖപ്പെടുത്തി

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പോളണ്ടില്‍ നടന്ന യുഎന്‍ ഉച്ചകോടിയുടെ തീരുമാനങ്ങളില്‍ വത്തിക്കാന്‍ അതൃപ്തി രേഖപ്പെടുത്തി. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികള്‍ അടിയന്തിരപ്രാധാന്യത്തോടെ സ്വീകരിക്കുന്നില്ലെന്നതും മനുഷ്യാവകാശങ്ങള്‍ക്കു മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്നതുമാണ് വത്തിക്കാന്‍റെ വിമര്‍ശനം.

നേരത്തെ രൂപീകരിച്ചിട്ടുള്ള പാരീസ് ഉടമ്പടി നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് പോളണ്ടില്‍ ഡിസംബര്‍ മാസത്തിലെ ഉച്ചകോടിയില്‍ നടന്നത്. 2020 ലാണ് പാരിസ് ഉടമ്പടി പ്രാബല്യത്തിലാകുക. ആഗോളവ്യാപനം തടയുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഓരോ രാജ്യങ്ങളും നേരിട്ടു സ്വീകരിക്കേണ്ട നടപടികള്‍ നിശ്ചയിക്കണമെന്ന് ഉടമ്പടി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ പൊതുനന്മയ്ക്കുവേണ്ടി സ്വന്തം ഹ്രസ്വകാല സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റി വയ്ക്കാന്‍ പോളണ്ടില്‍ കൂടിയ ലോകനേതാക്കള്‍ ബുദ്ധിമുട്ടുന്നതായി കണ്ടുവെന്നു വത്തിക്കാന്‍ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org