ലോക മതാന്തരസൗഹൃദ വേദിക്ക് പുതിയ നേതൃത്വം

ലോക മതാന്തരസൗഹൃദ വേദിക്ക് പുതിയ നേതൃത്വം

ലോക മതാന്തര സൗഹൃദവേദിയുടെ (World Fellowship of Inter Religious Councils – WFIRC) പ്രസിഡന്‍റായി സ്വാമി സദാശിവാനന്ദ (മധുരൈ)യും സെക്രട്ടറി ജനറലായി ഫാ. റോബി കണ്ണന്‍ചിറ സിഎംഐയും ട്രഷററായി കെ.എച്ച്. ഷെഫീക്കും തിരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി റിന്യൂവല്‍ സെന്‍ററില്‍ പ്രൊഫ. എന്‍.ആര്‍. മേനോന്‍റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡിയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്‍റുമാരായി കേണല്‍ സയിദ് മക്കാര്‍ വി.എസ്.എം., ആര്‍. രേവതി, പ്രൊഫ.പി.ജെ.ജോസഫ് എന്നിവരെയും സെക്രട്ടറിമാരായി മാര്‍ഗരറ്റ് റിബല്ലോ, ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍, ശിവ ആനന്ദ് എന്നിവരെയും ജോയിന്‍റ് സെക്രട്ടറിമാരായി മുകേഷ് ജയിന്‍, കെ.എസ്. ശോഭ എന്നിവരേയും വെബ്സൈറ്റ് ചുമതലക്കാരനായി ജെബിന്‍ ജോസിനെയും തിരഞ്ഞെടുത്തു. മാര്‍കസ് ബ്രെബ്രൂ ക്ക് (യു.കെ.), ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, പ്രൊഫ. എന്‍.ആര്‍. മേനോന്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും.

1981-ല്‍ കൊച്ചിയില്‍ ആരംഭിച്ച WFIRC ഇതിനകം 12 ലോക മതസമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളിലായി നാനൂറിലധികം അംഗങ്ങള്‍ ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org