Latest News
|^| Home -> Kerala -> സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് 2020 രണ്ടാം ആഴ്ചയിലെ വിജയികള്‍

സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് 2020 രണ്ടാം ആഴ്ചയിലെ വിജയികള്‍

Sathyadeepam

ജപമാല മാസാചരണത്തോട് ബന്ധപ്പെടുത്തി സത്യദീപം ഓണ്‍ലൈന്‍ നടത്തിവരുന്ന മരിയന്‍ ക്വിസിന്റെ രണ്ടാം ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. ജോമിറ്റ് ടി.ജെ. (ഇരിഞ്ഞാലക്കുട കത്തീഡ്രല്‍), മെറ്റില്‍ഡ കെ.ഡി. (സെന്റ് പത്താം പയസ് ചര്‍ച്ച്, ചൂണ്ടി), സിസ്റ്റര്‍ ഡെയ്‌സി ജോര്‍ജ് (ഫാത്തിമ മാതാ ചര്‍ച്ച്, പുഷ്പഗിരി) എന്നിവരാണ് സമ്മാനാര്‍ഹരായത്. കൂടാതെ മുഴുവന്‍ ദിവസവും മുടങ്ങാതെ പങ്കെടുത്തവരില്‍ നിന്നും സോണിയ ജോസ് (തലയോലപ്പറമ്പ്) പ്രോത്സാഹന സമ്മാനത്തിനും അര്‍ഹയായി.

 

ഒക്ടോബര്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാമില്‍ ഓരോ ദിവസവും പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ആഴ്ചയിലെയും വിജയികളായ 3 പേര്‍ക്ക് 1000 രൂപ വീതവും, മുഴുവന്‍ ദിവസവും മുടങ്ങാതെ പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രോത്സാഹന സമ്മാനവും, മാസത്തിലെ എല്ലാ ദിവസവും ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് 3 പേര്‍ക്ക് 5000 രൂപ ബമ്പര്‍ സമ്മാനവും നല്കുന്ന ക്വിസ് പ്രോഗ്രാം രണ്ടാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

Comments

2 thoughts on “സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് 2020 രണ്ടാം ആഴ്ചയിലെ വിജയികള്‍”

  1. Saji james says:

    Congrats

  2. Mary says:

    Please send previous questions and answers as single document.
    It will help us to remember all in one glance.

Leave a Comment

*
*