വിന്‍ വിന്‍ കപ്പിള്‍സ് പരിശീലനം

വിന്‍ വിന്‍ കപ്പിള്‍സ് പരിശീലനം

കറുകുറ്റി: എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഉത്തര മേഖലാടിസ്ഥാനത്തില്‍ കറുകുറ്റി, മൂക്കന്നൂര്‍, കൊരട്ടി ഫൊറോനകളില്‍ നിന്നുള്ള ദമ്പതികള്‍ക്കായി ആഗസ്റ്റ് 15 മുതല്‍ വ്യാഴാഴ്ച ദിവസങ്ങളില്‍ നടത്തിയ 'ദശവാര വിന്‍ വിന്‍ കപ്പിള്‍സ് പരിശീലനം' കറുകുറ്റി സെന്‍റ് സേവ്യര്‍ പള്ളിയില്‍ ഒക്ടോബര്‍ 17-ന് സമാപിച്ചു.

68 ദമ്പതികള്‍ പരിശീലനം നേടിയ കോഴ്സിന്‍റെ ക്ലാസുകള്‍ കറുകുറ്റി, തിരുമുടിക്കുന്ന് കേന്ദ്രങ്ങളിലായി നടന്നു. സമാപനദിവസം ഫാ. ജോയ്സണ്‍ പുതുശ്ശേരി ദിവ്യബലിയര്‍പ്പിച്ചു. കറുകുറ്റിയില്‍ നടന്ന സമാപന സമ്മേളനം മൂക്കന്നൂര്‍ ഫൊറോനാ വികാരി ഫാ. ജോസ് ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഫൊറോനാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് ആലുക്ക എല്ലാ ക്ലാസ്സുകളിലും പങ്കെടുത്ത ദമ്പതികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കറുകുറ്റി ഫൊറോനാ വികാരി റവ. ഡോ. പോള്‍ തേനായന്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സോണല്‍ സെക്രട്ടറി പോള്‍ സുമ ദമ്പതി സ്വാഗതവും അതിരൂപത ട്രെയിനിങ് മിനിസ്ട്രി സെക്രട്ടറി റൂബി മേജോ ദമ്പതി നന്ദിയും പറഞ്ഞു. ഡോ. അഗസ്റ്റിന്‍ കല്ലേലി, ഡോ. ജോസ് ആന്‍റണി, ഡോ. റോസ് ജോസ് സിഎച്ച്എഫ്, സി. ജീവ ഷിന്‍സി, അഡ്വ. വിന്‍സെന്‍റ്, അഡ്വ. റൈഫന്‍ ജോസഫ്, ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി, ഫാ. ജോയ്സണ്‍ പുതുശ്ശേരി, സി. ഫ്ലോറെന്‍സ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org