ഫോക്കോലേര്‍ അദ്ധ്യക്ഷയായി വിശുദ്ധനാട്ടില്‍ നിന്നുള്ള വനിത

ഫോക്കോലേര്‍ അദ്ധ്യക്ഷയായി വിശുദ്ധനാട്ടില്‍ നിന്നുള്ള വനിത
Published on

പ്രസിദ്ധമായ അന്താരാഷ്ട്ര കത്തോലിക്കാ സംഘടനയായ ഫോക്കേലേര്‍ മൂവ്‌മെന്റിന്റെ പ്രസിഡന്റായി വിശുദ്ധനാട്ടില്‍ നിന്നുള്ള മാര്‍ഗരറ്റ് കരാമിനെ തിരിഞ്ഞെടുത്തു. അറബ് വംശജയായ അവര്‍ ക്രൈസ്തവ-യഹൂദ-ഇസ്ലാം മതാന്തര സംഭാഷണരംഗത്തു നിരവധി സംഭാവനകള്‍ നല്‍കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
മാനവൈക്യവും സാഹോദര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായിട്ടുള്ള ഫോക്കോലേര്‍ മൂവ്‌മെന്റിന്റെ അദ്ധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്കു സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഷിയാറ ലൂബിച്ച് എന്ന അത്മായ വനിത 1943 ല്‍ ഇറ്റലിയില്‍ സ്ഥാപിച്ചതാണ് ഫോക്കോലേര്‍ മൂവ്‌മെന്റ്. ഷിയാറ ലൂബിച്ചിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ 2015 ല്‍ ആരംഭിച്ചിട്ടുണ്ട്. 2008 ല്‍ തന്റെ മരണം വരെ ഷിയാറ ലൂബിച്ച് ആയിരുന്നു മൂവ്‌മെന്റിന്റെ പ്രസിഡന്റ്.
1962 ല്‍ ഇസ്രായേലില്‍ ജനിച്ച മാര്‍ഗരറ്റ് കരാം പതിനഞ്ചാം വയസ്സില്‍ ഫോക്കോലേര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. അമേരിക്കയില്‍ നിന്ന് യഹൂദപഠനത്തില്‍ ബിരുദം നേടിയ കരാം 14 വര്‍ഷം ജറുസലേമിലെ ഇറ്റാലിയന്‍ എംബസിയില്‍ ഉദ്യോഗസ്ഥയായിരുന്നു. 2014 മുതല്‍ ഇറ്റലിയില്‍ ഫോക്കോലേര്‍ മൂവ് മെന്റിന്റെ ആസ്ഥാനത്തു സേവനം ചെയ്തു വരികയാണ്. ഹീബ്രൂ, അറബി, ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകള്‍ അറിയാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org