വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്‍റെ വനിതാസംഗമം നടത്തി

വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്‍റെ വനിതാസംഗമം നടത്തി
Published on

കൊച്ചി: അല്മായരും സഭയുടെ പ്രേഷിത ശുശ്രൂഷയില്‍ സജീവമാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്‍റെ വനിതാസംഗമം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നിയുക്ത ഡയറക്ടര്‍ ഫാ. വര്‍ഗീസ് മണവാളന്‍, പ്രസിഡന്‍റ്  സിസ്റ്റര്‍ ആനി ഗ്രേസ്, സെക്രട്ടറി ഡോ. കെ.വി. റീത്താമ്മ, ട്രഷറര്‍ ഷെര്‍ളി ജോണ്‍, വൈസ് പ്രസിഡന്‍റ്  മീര അവറാച്ചന്‍, ജോയിന്‍റ്  സെക്രട്ടറി മിനി ദേവസി, ജോയിന്‍റ്  ട്രഷറര്‍ ആനി സേവ്യര്‍, മേഖല പ്രതിനിധികളായ ആന്‍സമ്മ രാജന്‍, മേരി വര്‍ഗീസ്, റൂബി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മികച്ച പ്രവര്‍ത്തനത്തിനു പറവൂര്‍ ഫൊറോനയ്ക്കു പുരസ്കാരം നല്‍കി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച പതിന്നാലു പേരെ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org