വനിതാദിനാഘോഷവും സ്വീകരണവും

വനിതാദിനാഘോഷവും സ്വീകരണവും

Published on

ഫോട്ടോ അടിക്കുറിപ്പ് : തൃശൂര്‍ സ്ലം സര്‍വീസ് സെന്റര്‍ നടത്തിയ വനിതാദിനാഘോഷത്തില്‍ കൗണ്‍സിലര്‍ നിമ്മി റപ്പായി അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

അതിരൂപത സ്ലം സര്‍വീസ് സെന്റര്‍ സാന്ത്വനത്തിന്റെ സഹകരണത്തോടെ നടത്തിയ വനിതാദിനാഘോഷം സാന്ത്വനം അസോസിയേറ്റ് ഡയറക്ടര്‍ റവ. ഡോ. ജോസ് വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. "ഭാവിഭാരതം പടുത്തുയര്‍ത്തുന്നതില്‍ വനിതകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം വലിയ പങ്കുവഹിക്കാനുണ്ടെന്നും ആയതു നടപ്പാക്കാന്‍ വനിതകളുടെ സുരക്ഷിതത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും അതിന് ഭരണസംവിധാനങ്ങളും ഭരണാധികാരികളും തയ്യാറാക്കണമെന്നും അഭിപ്രായപ്പെട്ടു." സ്ലംസെന്റര്‍ പ്രസിഡണ്ട് ബേബി മൂക്കന്‍ ഡയറക്ടര്‍ ഫാ.സിന്റോ തൊറയന്‍, ഫാ.പോള്‍ മാള്യമ്മാവ് എന്നിവര്‍ പ്രസംഗിച്ചു.
കൊക്കാലെ, കുരിയിച്ചിറ, കൊട്ടേക്കാട് എന്നീ കേന്ദ്രങ്ങളില്‍ നടത്തിയ ബോധവല്‍ക്കരണ സെമിനാറുകളില്‍ പി.ആര്‍. രമ്യ, കൗണ്‍സിലര്‍ നിമ്മി റപ്പായി, സീന റാഫി എന്നിവര്‍ അദ്ധ്യക്ഷ വഹിച്ചു. യോഗത്തില്‍ വെച്ച് ഐ.എ.എസ്. പരീക്ഷക്കൊരുങ്ങുന്ന പി.ആര്‍. രമ്യ, കുരിയിച്ചിറ കൗണ്‍സിലര്‍ നിമ്മി റപ്പായി എന്നിവര്‍ക്ക് സ്വീകരണം നല്കി.
സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ വിവിധ കോളേജുകളിലെ പി.ആര്‍. സൗമിനി, ജെല്‍വിന്‍ ജെയ്‌സന്‍, പി.എസ്. അക്ഷയ, എന്‍.എം. അന്‍ഷിത, മാന്റോ ആന്റണി എന്നിവര്‍ "സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം" എന്ന വിഷയത്തെപ്പറ്റി ക്ലാസ്സെടുത്തു. ജോയ് പോള്‍, സില്‍വി റപ്പായി, മിനി ആന്റോ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് ക്വിസ് മത്സരവും ഉണ്ടായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org