വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ സമ്മേളനം

സിബിസിഐയുടെ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ സമ്മേളനം ബാംഗ്ലൂരില്‍ നടന്നു. തൊഴിലിടങ്ങളില്‍ സജീവവും ആരോഗ്യകരവുമായ വാര്‍ദ്ധക്യത്തെ പ്രോത്സാഹിപ്പിക്കാന്‍ സമ്മളനം ആഹ്വാനം ചെയ്തു. മനുഷ്യജീവന്‍ ദൈവദാനമാണ്. വാര്‍ദ്ധക്യം സന്തോഷപ്രദവും ഫലപ്രദവുമായി പരിഗണിക്കപ്പെടുകയെന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ് – സമ്മേളനം വ്യക്തമാക്കി.

ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിബിസിഐയുടെ തൊഴിലിനു വേണ്ടിയുള്ള കാര്യാലയത്തിന്‍റെ ചെയര്‍മാന്‍ ബിഷപ് അലക്സ് വടക്കുംതല അധ്യക്ഷനായിരുന്നു. ബിഷപ് ജോസ് ചിറ്റൂപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഡോ. ജോസ് തോമസ്, ജോസഫ് ജൂഡ്, ഫാ. ഫ്രാന്‍സിസ് ഗുണ്ടിപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി ജോയ് ഗോതുരുത്ത്, കോട്ടപ്പുറം-പ്രസിഡന്‍റ്, ആല്‍വിന്‍ ദേവദാസ്, പൂന- വൈസ് പ്രസിഡന്‍റ്, ആര്‍ യേശുരാജ, ധര്‍മ്മപുരി-സെക്രട്ടറി, എസ്. ആന്‍റണി, ഹൈദ്രാബാദ്-ജോ. സെക്രട്ടറി, എല്‍റോയ് കിരണ്‍, ഉഡുപ്പി-ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org