ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവക സമൂഹമുള്ളത് ദുബായിയില്‍

ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവക സമൂഹമുള്ളത് ദുബായിയില്‍

ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവകസമൂഹമുള്ളത് ഏതെങ്കിലും കത്തോലിക്കാ ഭൂരിപക്ഷരാജ്യത്തല്ല മറിച്ചു മുസ്ലീം നഗരമായ ദുബായിയില്‍ ആണ്. യുഎ ഇ യിലെ ഈ നഗരത്തില്‍ അഞ്ചു ലക്ഷത്തിലേറെയാണു കത്തോലിക്കരുടെ എണ്ണം. ഇവിടെ പരസ്യമായി മതവിശ്വാസമനുഷ്ഠിക്കുന്നതിനോ കുരിശു ധരിക്കുന്നതിനോ ഒന്നും വിലക്കില്ല. 1960-കളില്‍ മാതാവിന്‍റെ നാമധേയത്തിലുള്ള ഒരു പള്ളി പണിയാന്‍ കത്തോലിക്കര്‍ അനുമതി ചോദിച്ചപ്പോള്‍ അന്നത്തെ ഭരണാധികാരി ഷെയ്ഖ് റഷിദ് ബിന്‍ സയീദ് ഉടന്‍ തന്നെ അനുമതി നല്‍കുക മാത്രമല്ല ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു. ഇപ്പോള്‍ ഞായറാഴ്ചകളില്‍ ഈ പള്ളിയില്‍ 7 ഭാഷകളില്‍ ദിവ്യബലികളര്‍പ്പിക്കപ്പെടുന്നു. ഏഴു വൈദികരും ഇവിടെ സേവനം ചെയ്യുന്നു. ജെബെല്‍ അലിയില്‍ സെ. ഫ്രാന്‍സിസിന്‍റെ പേരില്‍ മറ്റൊരു പള്ളി കൂടി ഇവിടെയുണ്ട്. അഞ്ചു വൈദികരുടെ സേവനം ഈ പള്ളിയില്‍ ലഭ്യമാണ്.
അതിദ്രുതം വളരുന്ന ഒരിടവകയാണ് ജെബെല്‍ അലി സെ. ഫ്രാന്‍സിസ് എന്നു വി കാരി ഫാ. റെയിനോള്‍ദ് സാഹ്നര്‍ പറഞ്ഞു. ഒരു വര്‍ഷം ശരാശരി 250 ജ്ഞാനസ്നാനങ്ങളും 50 വിവാഹങ്ങളും സെ. ഫ്രാന്‍സിസ് പള്ളിയില്‍ നടക്കുന്നു. ദേശീയമതം ഇസ്ലാമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും മതംമാറ്റം വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി നിശ്ചയിക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രമാണ് യുഎഇ. പക്ഷേ ഈ നിയമമനുസരിച്ചുള്ള വധശിക്ഷ യുഎഇയില്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ലെന്നു മനുഷ്യാവകാശ-മതസ്വാതന്ത്ര്യസംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org