സഭൈക്യത്തിനായി പ്രവര്‍ത്തിക്കണമെന്ന് മെത്തോഡിസ്റ്റ് നേതാക്കളോടു മാര്‍പാപ്പ

സഭൈക്യത്തിനായി പ്രവര്‍ത്തിക്കണമെന്ന് മെത്തോഡിസ്റ്റ് നേതാക്കളോടു മാര്‍പാപ്പ

സഭകള്‍ തമ്മിലുള്ള അ നുരഞ്ജനത്തിനായി സംഭാഷണം മാത്രം പോരെന്നും യ ഥാര്‍ത്ഥമായ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അതിനാവശ്യമാണെന്നും ഫ്രാന്‍സിസ് മാര്‍ പാപ്പ പ്രസ്താവിച്ചു. ലോക മെത്തോഡിസ്റ്റ് കൗണ്‍സിലിന്‍റെ അമ്പതംഗ പ്രതിനിധിസംഘത്തോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കത്തോലിക്കരും മെത്തോഡിസ്റ്റുകളും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണം ആരംഭിച്ചതിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിനിധി സംഘം. സ്നേഹത്തിന്‍റെ രൂപമെടുക്കുമ്പോള്‍ വിശ്വാസം കൂടുതല്‍ മൂര്‍ത്തമാകും. വിശേഷിച്ചും, പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരേയും സേവിക്കുമ്പോള്‍. പരസഹായ പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കരും മെത്തോഡിസ്റ്റുകളും തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. കത്തോലിക്കരും മെത്തോഡിസ്റ്റുകളും ഒന്നിച്ച് സമൂഹത്തിലെ അര്‍ഹതയുള്ളവര്‍ക്കായി സേവനം ചെയ്യുമ്പോള്‍ കര്‍ത്താവിന്‍റെ വിളിക്കാണു നാം പ്രത്യുത്തരം നല്‍കുന്നത്-മാര്‍ പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org