ലോകദരിദ്രദിനം: ദരിദ്രരോടുള്ള സമീപനമാറ്റമാണു ലക്ഷ്യമെന്നു വത്തിക്കാന്‍

ലോകദരിദ്രദിനം: ദരിദ്രരോടുള്ള സമീപനമാറ്റമാണു ലക്ഷ്യമെന്നു വത്തിക്കാന്‍

ആഗോള സഭ ആദ്യത്തെ ലോക ദരിദ്രദിനം ആചരിക്കാന്‍ ഒരുങ്ങുമ്പോള്‍ കാരുണ്യ-ഉപവി പ്രവര്‍ത്തനങ്ങളില്‍ വളരാനുള്ള അവസരമെന്നതിനൊപ്പം ദരിദ്രരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയാണ് പ്രധാനലക്ഷ്യമാക്കുന്നതെന്നു വത്തിക്കാന്‍ നവസുവിശേഷീകരണ കാര്യാലയത്തിലെ മോണ്‍. ജെനോ സില്‍വിയ വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് ലോകദരിദ്രദിനം സ്ഥാപിച്ചത്. നവംബര്‍ 18 ഞായറാഴ്ചയാണ് ആദ്യമായി അത് ആചരിക്കാന്‍ പോകുന്നത്. "സ്നേഹിക്കുക, വാക്കിലല്ല, പ്രവൃത്തിയില്‍" എന്നതാണ് ദിനാചരണത്തിന്‍റെ പ്രമേയം.

കാരുണ്യവര്‍ഷത്തിന്‍റെ നിത്യമായ ഫലം എന്ന നിലയില്‍ ദരിദ്രദിനാചരണം മനോഹരവും ശക്തവുമാണെന്ന് മോണ്‍. സില്‍വിയ അഭിപ്രായപ്പെട്ടു. നവസുവിശേഷവത്കരണവുമായി പൂര്‍ണമായി യോജിച്ചു പോകുന്ന ഒന്നാണിത്. ദൈവത്തിന്‍റെ കരുണ അവതരിപ്പിക്കാനും കരുണയോടെ മറ്റുള്ളവരെ കാണാനും പ്രാപ്തരാക്കുന്ന ആചരണമാണിത്. നാമെല്ലാം ഏതെങ്കി ലും വിധത്തില്‍ ദരിദ്രരാണെന്ന ധാരണയില്‍ അധിഷ്ഠിതമാണ് പുതിയ ദിനാചരണം. ചില കാര്യങ്ങള്‍ നാം ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. അപ്പോഴാണ് ദൈവത്തിന്‍റെ കൃപയ്ക്ക് നമ്മില്‍ വന്നു നിറയാനാകുക – മോണ്‍. സില്‍വിയ വിശദീകരിച്ചു.

ക്രിസ്തുവിന്‍റെ രാജത്വതിരുനാളിന്‍റെ മുന്‍ ഞായറാഴ്ചയാണ് ലോകദരിദ്രദിനമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്. പാവങ്ങളോടുള്ള കരുതല്‍ വല്ലപ്പോഴും നല്‍കുന്ന ദാനധര്‍മ്മങ്ങളില്‍ ഒതുക്കാന്‍ പാടില്ലെന്നും അത് ന മ്മുടെ അനുദിനജീവിതത്തെ രൂപപ്പെടുത്തുന്ന ഒന്നാകണമെന്നും കഴിഞ്ഞ ജൂണില്‍ ഈ ദിനാചരണത്തിനു ഒരുക്കമായി പുറപ്പെടുവിച്ച സന്ദേശത്തില്‍ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org