ഫ്രാന്‍സിസ്കന്‍ സന്യാസിക്ക് ആഗോള അദ്ധ്യാപക അവാര്‍ഡ്

ഫ്രാന്‍സിസ്കന്‍ സന്യാസിക്ക് ആഗോള അദ്ധ്യാപക അവാര്‍ഡ്

ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകര്‍ക്കു നല്‍കുന്ന പത്തു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിനു കെനിയയില്‍ അദ്ധ്യാപകനായി സേവനം ചെയ്യുന്ന ഫ്രാന്‍സിസ്കന്‍ സന്യാസി ബ്രദര്‍ പീറ്റര്‍ തബിചി അര്‍ഹനായി. ദുബായിയില്‍ വച്ചു നടന്ന ചടങ്ങില്‍ ഹോളിവുഡ് നടന്‍ ഹഗ് ജാക് മാനില്‍നിന്ന് അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. കെനിയയിലെ ഏറ്റവും ദരിദ്രമായ ഒരു പ്രദേശത്ത് ഹൈസ്കൂളില്‍ ശാസ്ത്രം പഠിപ്പിക്കുകയാണു ബ്രദര്‍ തബിചി. കുട്ടികളിലേറെയും അനാഥരാണ്. വരള്‍ച്ചയും പട്ടിണിയും മൂലം വലയുന്നവരാണു ഗ്രാമീണര്‍. സ്കൂളില്‍ ലൈബ്രറിയോ ലബോറട്ടറിയോ ഇല്ല. തനിക്കു ലഭിച്ചിരിക്കുന്ന വന്‍തുക കൊണ്ട് സ്കൂളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുമെന്ന് തബിചി പ്രസ്താവിച്ചു. തബിചിയുടെ കഥ ആഫ്രിക്കയുടെ കഥയാണെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് കെനിയന്‍ പ്രസിഡന്‍റ് ഉഹുരു കെന്യാട്ട പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org